ASETBe a member

Association for State Employees and Teachers

ജനപക്ഷ സിവിൽ സർവീസ്

ഗുണമേൻമയുള്ള മൂല്യാധിഷ്ഠിത പൊതുവിദ്യാഭ്യാസം

ക്ഷേമരാഷ്ട്രം - സാമൂഹ്യ നീതി

Be a member
ASET members holding their charter of demands at an outdoor gathering
അവകാശപത്രിക സമർപ്പിക്കുന്ന ചടങ്ങ്

അസെറ്റിനെക്കുറിച്ച്

കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പൊതുവേദിയാണ് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (ASET – അസെറ്റ്).

കൂടുതൽ വായിക്കുക

ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലും സാമൂഹിക നീതി, ജനാധിപത്യം, മതനിരപേക്ഷത, സമത്വം എന്നീ മൂല്യങ്ങളിലും അടിയുറച്ച ഒരു ബദൽ സർവീസ് സംഘടനാ സംസ്കാരം വളർത്തിയെടുക്കുകയാണ് അസെറ്റിന്റെ ലക്ഷ്യം. ജീവനക്കാരുടെയും അധ്യാപകരുടെയും സേവന-വേതന അവകാശങ്ങളുടെ സംരക്ഷണത്തോടൊപ്പം പൊതുസേവന മേഖലയുടെ ശാക്തീകരണവും ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരവും അസെറ്റ് അതിന്റെ ദൗത്യമായി ഏറ്റെടുക്കുന്നു.

ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ സംരക്ഷണവും സമൂഹത്തോടുള്ള ഉത്തരവാദിത്തവും പരസ്പരപൂരകമാണെന്ന കാഴ്ചപ്പാടാണ് അസെറ്റിനെ നയിക്കുന്നത്. ജനപക്ഷത്ത് നിൽക്കുന്ന അഴിമതിരഹിതമായ ഭരണസംവിധാനം, സിവിൽ സർവീസിന്റെ ആധുനികവത്കരണം, ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ പൊതുവിദ്യാഭ്യാസം, സമഗ്രമായ സാമൂഹിക സുരക്ഷ എന്നിവ യാഥാർഥ്യമാക്കുന്നതിനായി അസെറ്റ് ക്രിയാത്മകമായി ഇടപെടുന്നു.

സാമൂഹിക നീതിയെ ദുർബലപ്പെടുത്തുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾക്കും സമൂഹത്തെ വിഭജിക്കുന്ന വർഗീയതയ്ക്കും എല്ലാത്തരം വിവേചനങ്ങൾക്കുമെതിരെ അസെറ്റ് നിലകൊള്ളുന്നു. പഠനം, സംവാദം, നയപരമായ ഇടപെടലുകൾ, ജനാധിപത്യ പ്രക്ഷോഭങ്ങൾ എന്നിവയിലൂടെ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടിതശക്തിയെ പുരോഗമനപരമായ സാമൂഹിക പരിവർത്തനത്തിന് ചാലകശക്തിയാക്കി മാറ്റാൻ അസെറ്റ് പ്രതിജ്ഞാബദ്ധമാണ്.

അധികാര കേന്ദ്രങ്ങളോടുള്ള വിധേയത്വത്തിനുപകരം നീതിയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയാണ് സംഘടനാ പ്രവർത്തനത്തിന്റെ അടിസ്ഥാനമാകേണ്ടതെന്ന് അസെറ്റ് വിശ്വസിക്കുന്നു. അവകാശബോധവും സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യ ഉള്ളടക്കവുമുള്ള നവീനമായൊരു സർവീസ് സംഘടനാ പ്രസ്ഥാനമാണ് അസെറ്റ് വിഭാവനം ചെയ്യുന്നത്.

അംഗസംഘടനകൾ

സംസ്ഥാന സർക്കാർ ജീവനക്കാർ, സ്കൂൾ–കോളേജ് അധ്യാപകർ, സർവകലാശാലാ ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര സംഘടനകളാണ് അസെറ്റിന്റെ അംഗസംഘടനകൾ. പൊതുവായ ആദർശങ്ങളുടെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ സംഘടനാപരമായ സ്വയംഭരണം നിലനിർത്തിക്കൊണ്ട് ഇവ അസെറ്റിന്റെ പൊതുവേദിയിൽ ഒരുമിക്കുന്നു.

കേരള സ്ക്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് KSTM

പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും ഗുണമേന്മയുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും അധ്യാപകരുടെ സേവന-വേതന അവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ടീച്ചേഴ്സ് മൂവ്മെൻറ്. ജനാധിപത്യപരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ അധ്യാപക സമൂഹത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെൻറ് KSEM

സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനും ജനപക്ഷ സിവിൽ സർവീസിന്റെ രൂപീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് എംപ്ലോയീസ് മൂവ്മെൻറ്. സിവിൽ സർവീസിന്റെ ആധുനികവത്കരണവും കാര്യക്ഷമവും സുതാര്യവുമായ ഭരണസംവിധാനവും ലക്ഷ്യമിടുന്നു.

ഹയർ എജുക്കേഷൻ ടീച്ചേഴ്സ് മൂവ്മെൻറ് HETM

ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് HETM. ജനാധിപത്യപരവും മതനിരപേക്ഷവും സാമൂഹിക നീതിയിലൂന്നിയതുമായ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികാസമാണ് ലക്ഷ്യം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് മൂവ്മെൻറ്

കാലിക്കറ്റ് സർവകലാശാലാ ജീവനക്കാരുടെ സേവനാവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർവകലാശാലയുടെ ജനാധിപത്യപരമായ നടത്തിപ്പിനും അക്കാദമിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് മൂവ്‌മെന്റ്.

സംഘടന

അസെറ്റിനെക്കുറിച്ച്

പെൻഷൻ, ശമ്പളം, ആരോഗ്യപരിരക്ഷ, പൊതുവിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാരും അധ്യാപകരും അസെറ്റിന്റെ നേതൃത്വത്തിൽ ഒരുമിക്കുന്നു.